കരകവിഞ്ഞ് പുഴ; വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പാലം നിര്‍മ്മിച്ച് നല്‍കി അധ്യാപകരും രക്ഷിതാക്കളും

മഹാരാഷ്ട്രയിലെ ഔറംഗബാദിന്റെ ഉള്‍പ്രദേശത്തുള്ള നിം ചൗക്കി ഖോര്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് ഈ ദുരവസ്ഥ

ഔറംഗബാദ്: മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പാലം നിര്‍മ്മിച്ച് നല്‍കി അധ്യാപകരും രക്ഷിതാക്കളും. മഴക്കാലമായാല്‍ പുഴ നിറഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ എത്താന്‍ കഴിയാതെ വന്നതോടെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ചുരുങ്ങിയ ദിവസം മാത്രമാണ്. മഹാരാഷ്ട്രയിലെ ഔറംഗബാദിന്റെ ഉള്‍പ്രദേശത്തുള്ള നിം ചൗക്കി ഖോര്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് ഈ ദുരവസ്ഥ. ഇതോടെ പുഴയ്ക്ക കുറുകെ മുളകൊണ്ട് പാലം നിര്‍മ്മിച്ചിരിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും.

ഔറംഗബാഗില്‍ നടന്ന ‘ഡിസൈന്‍ ഫോര്‍ ചേഞ്ച്’ എന്ന പരിപാടിയില്‍ പങ്കെടുത്ത അധ്യാപകറാണ് മുള കൊണ്ട് പാലം നിര്‍മ്മിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കിയത്. തുടര്‍ന്ന് അത് രക്ഷിതാക്കളുടെ സഹായത്തോടെ പണി തീര്‍ക്കുകയായിരുന്നു. മുളകള്‍ ബന്ധിപ്പിക്കാനുള്ള വയറുകള്‍ വാങ്ങുന്നതിനായ 50 രൂപ മാത്രമാണ് ചെലവായതെന്ന് അധ്യാപകരില്‍ ഒരാളായ സംഘപാല്‍ ഇംഗേ പറഞ്ഞു.

Exit mobile version