സര്‍ക്കാര്‍ ബസിന്റെ പിന്‍ഭാഗത്തെ നമ്പര്‍ പ്ലേറ്റില്‍ ഒട്ടിച്ച് കഞ്ചാവ് കടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കോതമംഗലം സ്വദേശി ജിനു(22)വിനെയാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്.

വാളയാര്‍: തമിഴ്‌നാട് സര്‍ക്കാര്‍ ബസിന്റെ പിന്‍ഭാഗത്തെ നമ്പര്‍ പ്ലേറ്റില്‍ ഒട്ടിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അരക്കിലോ ഗ്രാം കഞ്ചാവാണ് കടത്താന്‍ ശ്രമിച്ചത്. കോതമംഗലം സ്വദേശി ജിനു(22)വിനെയാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്.

ബസിനുള്ളില്‍ പരിശോധനയ്ക്കിടെ സംശയാസ്പദമായി ജിനുവിനെ കാണുകയായിരുന്നു. ശേഷം ചോദ്യം ചെയ്യലില്‍ ആദ്യം സീറ്റിനടിയില്‍ കഞ്ചാവുണ്ടെന്നറിയിച്ച് ഉദ്യോഗസ്ഥരെ കബളിപ്പിച്ചു. രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് പിടിമുറുക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബസിന്റെ പിന്നിലെ നമ്പര്‍ പ്ലേറ്റില്‍ കഞ്ചാവ് പൊതി കണ്ടെത്തിയത്.

കോയമ്പത്തൂര്‍ കഞ്ചാവ് കടത്തു സംഘത്തിലെ പ്രധാനിയായ ഉക്കടം അക്കയില്‍ നിന്നു തട്ടിയെടുത്ത കഞ്ചാവാണ് ഇതെന്നും മിഠായിപ്പൊതികളാക്കി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു വില്‍പന നടത്തുകയാണു ലക്ഷ്യമെന്നും ഇയാള്‍ മൊഴി നല്‍കി. കൊച്ചിയില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിനു.

Exit mobile version