കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി അടക്കം രണ്ട് പേര്‍ പിടിയില്‍

കെഎസ്ആര്‍ടിസിയില്‍ കഞ്ചാവ് കടത്തിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി അടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ; കെഎസ്ആര്‍ടിസിയില്‍ കഞ്ചാവ് കടത്തിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി അടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടയില്‍ ആണ് കഞ്ചാവ് പിടിക്കൂടിയത്. രണ്ടര കിലോ കഞ്ചാവ് ആണ് മുഹമ്മ പോലീസ് നര്‍കോട്ടിക്സ് വിഭാഗവും ചേര്‍ന്ന് പിടിക്കൂടിയത്.

വഞ്ചിയൂര്‍ തോട്ടക്കാട് പത്താം വാര്‍ഡില്‍ ഗോകുലം വീട്ടില്‍ വിഷ്ണു (23), വഞ്ചിയൂര്‍ പുത്തന്‍വീട്ടില്‍ മനോജ് (33) എന്നിവരാണ് അറസ്റ്റിലായത് വൈക്കത്തുനിന്നും ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് പോകുംവഴിയാണ് പോലീസ് പിടിയില്‍ ആയത്. കൈയ്യില്‍ കരുതിയിരുന്ന ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിനു മുന്‍പും ഇരുവരും കഞ്ചാവ് കടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതോടെ സേലത്തുനിന്നും ആണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

സമീപകാലത്ത് മുഹമ്മ വഴിയുള്ള കഞ്ചാവ് കടത്ത് കൂടുന്നതായി പോലീസിന് വിവിരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നര്‍കോട്ടിക്സ് വിഭാഗവും പോലീസ് പരിശോധന വ്യപകമാക്കിയിരുന്നു. ആലപ്പുഴ വഴി സമീപ ജില്ലകളിലേക്ക് കഞ്ചാവ് ഒഴുകുന്നത് എന്ന് എക്സൈസ് അധികൃതരും പറയുന്നു. ട്രെയിനിലും പൊതു വാഹനങ്ങളിലും ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് കഞ്ചാവ് കടത്തുന്നത്. പിടികൂടുന്ന സാഹചര്യം മുന്നില്‍ കണ്ട് തീവണ്ടികളില്‍ ഇത് ഉപേക്ഷിക്കുകയാണ് പതിവ്.

Exit mobile version