ജസ്റ്റിസ് ചെലമേശ്വറിന്റെ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; പരാതിയുമായി കുടുംബം

അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എന്നവകാശപ്പെട്ടയാളാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കുടുംബം .

ന്യൂഡല്‍ഹി: മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ചെലമേശ്വറിന്റെ മകനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി മുഴക്കിയതായി പരാതി. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എന്നവകാശപ്പെട്ടയാളാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കുടുംബം അറിയിച്ചു.

ചൊവ്വാഴ്ച മകന്‍ ജസ്തി രാമഗോപാലിന്റെ വസതിയിലേക്കാണ് ഫോണ്‍ സന്ദേശം വന്നത്. മകനെതിരെ അറസ്റ്റു വാറണ്ട് ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്. അദ്ദേഹത്തെ അറസ്റ്റു ചെയ്യാനായി പോലീസ് ഗച്ചിബൗളിയിലെ വസതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും അയാള്‍ പറഞ്ഞതായി ചെലമേശ്വര്‍ പറയുന്നു.
മധപൂര്‍ എസിപി ശിവ കുമാര്‍ എന്നു പറഞ്ഞാണ് ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് ചെലമേശ്വര്‍ അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

മകന്റെ ഭാര്യയായിരുന്നു ഫോണെടുത്തത്. വിളിച്ചയാള്‍ വിനയ് കൃഷ്ണയുണ്ടോയെന്നായിരുന്നു ചോദിച്ചത്. അതിനാല്‍ വിളിച്ചയാള്‍ക്ക് തെറ്റിയതാവുമെന്നാണ് അവര്‍ ആദ്യം കരുതിയത്. തുടര്‍ന്ന് ഇവര്‍ ചെലമേശ്വറിന്റെ മൂന്നാമത്തെ മകനായ ജസ്തി ലക്ഷ്മിനാരായണനെ വിളിക്കാന്‍ അവര്‍ ആവശ്യപ്പെടുകയായിരുന്നു.

ഫോണ്‍ സന്ദേശത്തെക്കുറിച്ച് മകന്‍ അറിയിച്ചയുടന്‍ താന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ വിളിച്ച് കാര്യം അന്വേഷിച്ചു. അദ്ദേഹം ഇതു പരിശോധിക്കാനായി മുതിര്‍ന്ന ഓഫീസറെ അയച്ചു. ‘മകന്റെ പേരും വിലാസവും വെരിഫൈ ചെയ്യാന്‍ മധപൂര്‍ പോലീസ് സ്റ്റേഷനിലെ ചില പോലീസുകാര്‍ വന്നിരുന്നു. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ഏതോ പൊലീസ് ഉദ്യോഗസ്ഥനാണ് വിളിച്ചതെന്നാണ് മനസിലായത്. എന്നാല്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത് മധപൂര്‍ എസിപി എന്ന രീതിയിലായിരുന്നു.’ ചെലമേശ്വര്‍ പറയുന്നു.

Exit mobile version