റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനം ബോണസായി നൽകുമെന്ന് കേന്ദ്രം; നേട്ടം പതിനൊന്നര ലക്ഷം ജീവനക്കാർക്ക്

78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണ് ബോണസായി നൽകുക.

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ 11 ലക്ഷത്തിലധികം വരുന്ന ജീവനക്കാർക്ക് പതിവ് രീതിയിൽ ബോണസ് നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. 78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണ് ബോണസായി നൽകുക. കേന്ദ്രമന്ത്രിസഭയാണ് തീരുമാനം കൈക്കൊണ്ടത്.

മന്ത്രിസഭാ തീരുമാനം കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് പ്രഖ്യാപിച്ചത്. റെയിൽവേയിലെ 11,52,000 ജീവനക്കാർക്കാണ് ബോണസ് ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ ആറുവർഷമായി 11 ലക്ഷത്തോളം വരുന്ന റെയിൽവെ ജീവനക്കാർക്ക് സ്ഥിരമായി 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ബോണസായി നൽകിവരുന്നുണ്ട്.

ഇത്തവണയും 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നൽകും. ഇത് അവരുടെ ഉത്പാദനക്ഷമതയ്ക്കുള്ള പാരിതോഷികമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

Exit mobile version