ജോലി 1500 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് ഭക്ഷണം പാകം ചെയ്ത് നൽകൽ; സ്വപ്‌നം സ്വന്തമായി ഒരു മൊബൈൽ; ഒടുവിൽ ബബിത ഇന്ന് കോടിപതി

1500 രൂപ മാസ ശമ്പളത്തിൽ പാചകക്കാരിയായി ജോലി നോക്കുന്ന ബിബിത ടേഡ് എന്നാൽ ടിവി ഷോയിൽ സ്വന്തമാക്കിയതാകട്ടെ ഒരു കോടി രൂപയും.

മുംബൈ: പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതാരകനായി എത്തുന്ന ടിവി ഷോ ‘കോൻ ബനേഗാ ക്രോർപതിയിൽ’ ഇത്തവണ താരമായത് സ്‌കൂളിൽ പാചകക്കാരിയായി ജോലി ചെയ്യുന്ന ബബിതയാണ്. ആന്ധ്രയിലെ അമരാവതിയിലെ സർക്കാർ സ്‌കൂളിൽ 1500 രൂപ മാസ ശമ്പളത്തിൽ പാചകക്കാരിയായി ജോലി നോക്കുന്ന ബബിത ടേഡ് എന്നാൽ ടിവി ഷോയിൽ സ്വന്തമാക്കിയതാകട്ടെ ഒരു കോടി രൂപയും. കോൻ ബനേഗാ ക്രോർപതി പതിനൊന്നാം സീസണിലെ രണ്ടാമത്തെ കോടിപതിയാണ് ബബിത. കഴിഞ്ഞയാഴ്ച ബീഹാറിൽനിന്നുള്ള സനോജ് രാജിന് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു.

ദിവസവും 450 കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന ബബിതതയ്ക്ക് മാസം 1500 രൂപയാണ് ലഭിക്കുന്നത്. തന്റെ ശമ്പളത്തിൽ താൻ തൃപ്തയാണെന്നും കുട്ടികൾക്ക് രുചികരമായ കിച്ചടി ഉണ്ടാക്കി നൽകുന്നതാണ് തന്റെ സന്തോഷമെന്നും ബബിത പറയുന്നു. ഒരു ജോലിയും ചെറുതോ വലുതോ അല്ല, താൻ പാചകക്കാരിയായതിൽ അഭിമാനിക്കുന്നുവെന്നും അവർ ആത്മവിശ്വാസത്തോടെ പറയുന്നു.

ഷോയിൽ വിജയിച്ചാൽ എന്താണ് താങ്കളുടെ ആഗ്രഹമെന്ന അമിതാഭ് ബച്ചന്റെ ചോദ്യത്തിന്, ഒരു മൊബൈൽ ഫോൺ സ്വന്തമായി വാങ്ങുകയാണ് ആഗ്രഹമെന്ന് ബബിത പ്രതികരിച്ചു. ബബിതയുടെ കുടുംബത്തിലെ എല്ലാവർക്കമായി ഒരു ഫോൺ മാത്രമാണുള്ളത്. ഇത് മനസിലാക്കിയ അമിതാഭ് ബച്ചൻ ബബിതയ്ക്ക് ഒരു ഫോൺ സമ്മാനിച്ചിരുന്നു. ഈ എപ്പിസോഡ് ഇതുവരെ സംപ്രേക്ഷണം ചെയ്തിട്ടില്ല. ടീസർ തന്നെ വൈറലാവുകയാണ്.

Exit mobile version