നരേന്ദ്ര മോഡിയ്‌ക്കെതിരെ ഭീഷണി: പാകിസ്താന്‍ പോപ് ഗായികയ്‌ക്കെതിരെ നടപടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ ഭീഷണി മുഴക്കിയ പാകിസ്താന്‍ പോപ് ഗായിക റാബി പീര്‍സാദയ്‌ക്കെതിരെ നിയമനടപടി. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു റാബിയുടെ പ്രചാരണം.

മുതല, നാല് കൂറ്റന്‍ പെരുമ്പാമ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ജീവികളെ കയ്യില്‍ പിടിച്ചുകൊണ്ട് ഇവ മോഡിക്കുള്ള പ്രത്യേക സമ്മാനങ്ങളാണെന്നും ഇവയുടെ ആഹാരമാകാന്‍ തയ്യാറാകൂ എന്നും റാബി പിര്‍സാദ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തുന്നു.

ലഹോറിലെ ബ്യൂട്ടിപാര്‍ലറില്‍ റാബ് പിര്‍സാദയുടെ വളര്‍ത്തുമൃഗങ്ങളായ മുതലയെയും പെരുമ്പാമ്പുകളെയും ഉപയോഗിച്ചായിരുന്നു ഭീഷണി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോ സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്തതോടെ അനധികൃതമായി മൃഗങ്ങളെ കൈവശം വെച്ചതിന് യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പഞ്ചാബ് മൃഗസംരക്ഷണ വിഭാഗം അധികൃതര്‍.

താന്‍ ഒരു കശ്മീരി യുവതി ആണ്. കശ്മീരികള്‍ക്ക് വേണ്ട പരിഗണന നല്‍കാത്ത മോഡദിക്ക് വേണ്ടി തയ്യാറാക്കിയ സമ്മാനങ്ങളാണ് ഇവയെന്നും നരകത്തില്‍ പോകൂ എന്നും റാബി പിര്‍സാദ വിവാദ വീഡിയോയില്‍ പറഞ്ഞിരുന്നു.

Exit mobile version