പി ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് എൻഫോഴ്‌സ്‌മെന്റ്; സിബിഐ കോടതി ഇന്ന് വിധി പറയും

അംഗീകരിക്കുകയാണെങ്കിൽ തിഹാർ ജയിലിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തെ കസ്റ്റഡിയിൽ വാങ്ങും.

ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജിയിൽ ഇന്ന് സിബിഐ കോടതി പരിഗണിക്കും. തിഹാർ ജയിലിൽ കഴിയുന്ന ചിദംബരത്തിന്റെ എൻഫോഴ്‌സ്‌മെന്റ് തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ടിരുന്ന ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.

കൂടാതെ കേസിൽ ഉടൻ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ചിദംബരം നൽകിയ ജാമ്യാപേക്ഷ ഇന്നലെ ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു. കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ച ഉത്തരവിനെയും ചോദ്യം ചെയ്താണ് ചിദംബരം ജാമ്യാപേക്ഷ നൽകിയത്.

അഴിമതി കേസിൽ സെപ്റ്റംബർ അഞ്ചിനാണ് പി ചിദംബരത്തെ ഡൽഹി റോസ് അവന്യു കോടതി റിമാൻഡ് ചെയ്തത്. ഈ മാസം പത്തൊൻപത് വരെ ചിദംബരം തിഹാർ ജയിലിൽ കഴിയും. കസ്റ്റഡി ദിവസം ഈ മാസം 23 വരെ നീളാനും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി

അംഗീകരിക്കുകയാണെങ്കിൽ തിഹാർ ജയിലിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തെ കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.

Exit mobile version