മൂന്നാം വിവാഹത്തിന് മാട്രിമോണി സൈറ്റില്‍ പരസ്യം നല്‍കി; പട്ടാപകല്‍ യുവാവിനെ ഭാര്യമാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു

കോയമ്പത്തൂരിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അരവിന്ദ് (26) എന്ന ദിനേശിനാണ് പൊതുസ്ഥലത്തുവെച്ച് ഭാര്യമാര്‍ മര്‍ദ്ദിച്ചത്

ചെന്നൈ: തമിഴ്‌നാട്ടില്‍ പട്ടാപകല്‍ യുവാവിനെ ഭാര്യമാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. തമിഴ്‌നാട് കോയമ്പത്തൂരിലാണ് സംഭവം. കോയമ്പത്തൂരിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അരവിന്ദ് (26) എന്ന ദിനേശിനാണ് പൊതുസ്ഥലത്തുവെച്ച് ഭാര്യമാര്‍ മര്‍ദ്ദിച്ചത്. 2016ലായിരുന്നു അരവിന്ദന്റെ ആദ്യവിവാഹം. തിരുപ്പൂര്‍ സ്വദേശിനി പ്രിയദര്‍ശിനിയെയാണ് അരവിന്ദന്‍ വിവാഹം കഴിച്ചത്.

എന്നാല്‍ വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ആദ്യ ഭാര്യയെ ഇയാള്‍ അവകളിക്കാന്‍ തുടങ്ങി. അവഗണന സഹിക്കാനാകാതെ പ്രിയദര്‍ശിനി തിരുപ്പൂരിലെ സ്വന്തം വീട്ടിലേക്ക് പോയി. ഇതോടെ 2019ല്‍ ആദ്യവിവാഹം മറച്ച് വെച്ച് വിവാഹമോചിതയും ഒരു കുട്ടിയുടെ മാതാവുമായ അനുപ്രിയയെ അരവിന്ദ് വിവാഹം കഴിച്ചു. ഈ വിവാഹവും അധികനാള്‍ നീണ്ടുനിന്നില്ല. മാനസിക പീഡനവും അവഗണനയും സഹിക്കവയ്യാതെ കരുരില്‍ ഉള്ള സ്വന്തം വീട്ടിലേക്ക് പോയി.

ഇതോടെയാണ് മൂന്നാമതും വിവാഹം കഴിക്കാന്‍ അരവിന്ദ് തീരുമാനിച്ചത്. ഇതിനായി മാട്രിമോണി സൈറ്റില്‍ പരസ്യം നല്‍കി. ഇതോടെ ആദ്യഭാര്യയും രണ്ടാം ഭാര്യയും അരവിന്ദിന്റെ ഓഫീസിലെത്തി. എന്നാല്‍ ഇരുനരെയും അകത്തേക്ക് കയറ്റി വിട്ടില്ല. ഇതോടെ ഓഫീസിന്റെ ഗേറ്റിനു പുറത്തിരുന്ന് പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന് അരവിന്ദ് പുറത്തുവന്നതോടെ ഭാര്യമാരും ഇവരുടെ ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

Exit mobile version