മോട്ടോർ വാഹനങ്ങളുടെ പുതുക്കിയ പിഴ സുരക്ഷയ്ക്ക്; പണമുണ്ടാക്കാനല്ല; പിഴ തുകയെ കുറിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.

ന്യൂഡൽഹി: പുതിയ മോട്ടോർ വാഹന നിയമ ഭേദഗതി റോഡ് സുരക്ഷ ലക്ഷ്യമിട്ടാണെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഭേദഗതിയിൽ പിഴ സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. പണം ഉണ്ടാക്കലല്ല അപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ജനരോഷത്തെ തുടർന്ന് ബിജെപി ഭരിക്കുന്ന ഗുജറാത്തുൾപ്പടെയുള്ള സംസ്ഥാനങ്ങൾ പിഴ തുക കുറച്ച സാഹചര്യത്തിലാണ് കേന്ദ്രം നിലപാടിൽ അയവ് വരുത്തുന്നത്. തുക കുറയ്ക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടോയെന്ന കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്താത്തതിനാൽ ഗുജറാത്ത് പിഴത്തുക കുറയ്ക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ വിജ്ഞാപനം ഇറക്കിയിട്ടില്ല.

ഗുജറാത്തിന്റെ തീരുമാനത്തോട് കേന്ദ്രത്തിന്റെ പ്രതികരണം എന്താകുമെന്ന് വീക്ഷിച്ചതിനു ശേഷം മാത്രം തുടർനടപടിയെടുക്കാനാണ് മോട്ടോർവാഹനവകുപ്പിന്റ തീരുമാനം. അയ്യായിരം,പതിനായിരം രൂപ പിഴയായി ഈടാക്കുന്ന എട്ട് കേസുകളിൽ പരമാവധി ഇത്ര തുക വരെ ഈടാക്കാം എന്നാണ് ഭേദഗതിയിൽ പറയുന്നത്.

അതേസമയം, ഗതാഗതനിയമലംഘനത്തിന് ഏർപ്പെടുത്തിയ ഉയർന്ന പിഴ കുറയ്ക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ തിങ്കളാഴ്ച ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും. തുക കുറച്ച ഗുജറാത്ത് മാതൃക പിന്തുടരാനാകുമോയെന്നാണ് പരിശോധിക്കുന്നത്.

Exit mobile version