പശു എന്ന് കേട്ടാൽ 16ാം നൂറ്റാണ്ടിലേക്കുള്ള തിരിച്ചുപോക്കെന്ന് കരുതുന്നവരാണ് രാജ്യത്തിന്റെ ശാപം; പശു വിഷയത്തിൽ മോഡി

കന്നുകാലികളില്ലാത്ത ഒരു ഗ്രാമീണ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആർക്കെങ്കിലും സംസാരിക്കാനാകുമോ എന്നും

ന്യൂഡൽഹി: രാജ്യത്ത് ബിജെപി അധികാരത്തിലെത്തിയതു മുതൽ ഉയർന്നുകേൾക്കുന്ന പശു വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗോ സംരക്ഷണം പിന്തിരിപ്പൻ ആശയമല്ലെന്നും ഓം, പശു തുടങ്ങിയ വാക്കുകൾ കേട്ടാൽ രാജ്യം 16-ാം നൂറ്റാണ്ടിലേക്ക് തിരികെ പോവുകായാണെന്നാണ് ചിലരുടെ ആക്രോശമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ളവരാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്നും ഇതാണ് രാജ്യത്തിന്റെ നിർഭാഗ്യമെന്നും അദ്ദേഹം കൂട്ടിചേർത്തു.

കന്നുകാലികളില്ലാത്ത ഒരു ഗ്രാമീണ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആർക്കെങ്കിലും സംസാരിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

ദേശീയ കന്നുകാലി രോഗ നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കുന്ന പുതിയ 16 പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

Exit mobile version