നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിനെ തുരത്തി ഇന്ത്യ

ഗുജറാത്തിലെ കച്ച് മേഖലയിലെ സർക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്.

ശ്രീനഗർ: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിനെ (ബാറ്റ്)തുരത്തി വിട്ട് ഇന്ത്യ. ബാറ്റിനെ പരാജയപ്പെടുത്തുന്ന വീഡിയോ സേന പുറത്തുവിട്ടു. ജമ്മുകശ്മീരിലെ കുപ്‌വാരയിലുള്ള കേരൻ സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവരെ വധിച്ചതിന്റെ വീഡിയോകളാണ് കരസേന പുറത്തു വിട്ടത്. പാകിസ്താൻ സൈന്യവും ഭീകരരും ഉൾപ്പെട്ട സംഘമാണ് ബോർഡർ ആക്ഷൻ ടീമായ ബാറ്റ്.

കൊല്ലപ്പെട്ട പാകിസ്താൻ തീവ്രവാദികളെയും സൈനികോദ്യോഗസ്ഥരെയും വീഡിയോയിൽ കാണാം. ആയുധങ്ങളേന്തിയാണ് ഇവർ നുഴഞ്ഞു കയറിയത്. ഓഗസ്റ്റ് ആദ്യവാരത്തിലാണ് നുഴഞ്ഞു കറാൻ ശ്രമിച്ച ഭീകരരെ ഏറ്റമുട്ടലിലൂടെ വധിച്ചതെന്നാണ് വിവരം.

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് സൈന്യം വീഡിയോ പുറത്ത് വിട്ടത്. ഗുജറാത്തിലെ കച്ച് മേഖലയിലെ സർക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്.

അതേസമയം, സൈന്യം ഏത് പ്രതിസന്ധിയേയും നേരിടാൻ സജ്ജമാണെന്ന് കരസേനയുടെ ദക്ഷിണ കമാൻഡ് മേധാവി ലഫ്.ജനറൽ എസ്‌കെ സെയിനി അറിയിച്ചിരുന്നു.

Exit mobile version