അമിത വേഗത; പുതുക്കിയ നിയമത്തില്‍ കുടുങ്ങി കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും, പിഴ അടച്ചുവെന്ന് മന്ത്രി

പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നിലവില്‍ വന്നതിന് പിന്നാലെ കനത്ത പിഴയാണ് നിയമലംഘനം നടത്തുന്നവരില്‍ നിന്നും ഈടാക്കുന്നത്.

ന്യൂഡല്‍ഹി: പുതുക്കിയ ഗതാഗതനിയമം പ്രാബല്യത്തില്‍ വന്നതോടെ വാഹനവുമായി നിരത്തിലിറങ്ങാന്‍ ഭയക്കുന്നവരാണ് അധികവും. നിരവധി പേര്‍ക്ക് ഇതിനോടകം നിരവധി പേര്‍ക്ക് പിഴ കിട്ടി. മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങളാണ് ലഭിച്ചത്. ഇപ്പോള്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിക്കും പിഴ ലഭിച്ചിരിക്കുകയാണ്. അമിത വേഗത്തെ തുടര്‍ന്നാണ് മുംബൈയില്‍ ഗഡ്ഗരിയുടെ വാഹനം ട്രാഫിക് പോലീസ് പിടികൂടിയത്.

തുടര്‍ന്ന് പിഴ ചുമത്തുകയായിരുന്നു. പിഴ അടിച്ചതായി മന്ത്രിയും വ്യക്തമാക്കി. പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നിലവില്‍ വന്നതിന് പിന്നാലെ കനത്ത പിഴയാണ് നിയമലംഘനം നടത്തുന്നവരില്‍ നിന്നും ഈടാക്കുന്നത്. അമിത വേഗതയുടെ പേരില്‍ തനിക്ക് പിഴയൊടുക്കേണ്ടി വന്ന കാര്യം ഗഡ്ഗരി തന്നെയാണ് തുറന്നു പറഞ്ഞത്. മോഡി സര്‍ക്കാരിന്റെ നൂറ് ദിനപരിപാടിയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ വാഹനം പിടികൂടിയതായി ഗഡ്ഗരി വ്യക്തമാക്കിയത്. വാഹനം തന്റെ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണെന്നും ഗഡ്ഗരി വെളിപ്പെടുത്തി.

നിയമ ലംഘനം നടത്തുന്നവരില്‍ നിന്നും വലിയ തുക പിഴ ഈടാക്കാനുള്ള തീരുമാനം അഴിമതി വര്‍ധിപ്പിക്കാനേ ഉതകൂ എന്ന വിമര്‍ശനത്തേയും ഗഡ്ഗരി പ്രതിരോധിച്ചു. ‘ അഴിമതി വര്‍ധിക്കുമെന്നാണ് എല്ലാവരും പറയുന്നത്. എങ്ങനെയാണ് അത് സംഭവിക്കുക? എല്ലായിടത്തും സിസിടിവി ക്യാമറകള്‍ നമ്മള്‍ സ്ഥാപിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ഇത്തരത്തിലൊരു അഴിമതി നടക്കുക?- ഗഡ്കരി ചോദിച്ചു. എല്ലാ തരത്തിലും നിയമലംഘനങ്ങള്‍ കുറയുമെന്നും ഇപ്പോഴുള്ള 30 ശതമാനത്തോളം ഡ്രൈവിങ് ലൈസന്‍സുകളും വ്യാജമാണെന്നും ഗഡ്ഗരി പറഞ്ഞു.

Exit mobile version