നിയമരംഗത്തേയും രാഷ്ട്രീയ രംഗത്തേയും അതികായൻ രാം ജഠ്മലാനി അന്തരിച്ചു

നിയമ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും അതികായനായ മലാനി വാജ്‌പേയ് മന്ത്രിസഭയിൽ നിയമ മന്ത്രിയുമായിരുന്നു.

ന്യൂഡൽഹി: രാജ്യത്ത് പ്രമാദമായ പലകേസുകളും വാദിച്ച് ശ്രദ്ധേയനായ മുതിർന്ന അഭിഭാഷകൻ രാംജഠ് മലാനി അന്തരിച്ചു. 96 വയസായിരുന്നു. ഡൽഹിയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നിയമ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും അതികായനായ മലാനി വാജ്‌പേയ് മന്ത്രിസഭയിൽ നിയമ മന്ത്രിയുമായിരുന്നു.

അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇടക്കാലത്ത് ബിജെപിയിൽ നിന്ന് രാംജഠ് മലാനി രാജിവെച്ച് സ്വന്തമായി പാർട്ടി രൂപീകരിക്കുകയും പിന്നീട് ആർജെഡിയിൽ ചേരുകയുമായിരുന്നു. നിലവിൽ ആർജെഡിയുടെ രാജ്യസഭാ അംഗമാണ് അദ്ദേഹം. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ 1923-ലായിരുന്നു ജനനം. ഇന്ത്യാ-പാക് വിഭജനത്തെ തുടർന്ന് മുംബൈയിലേക്ക് കുടിയേറി. നിയമബിരുദം കരസ്ഥമാക്കിയ അദ്ദേഹം കറാച്ചിയിലാണ് പരിശീലനം ആരംഭിച്ചത്. ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി വധക്കേസുകളിൽ പ്രതികളുടെ അഭിഭാഷകനായാണ് ശ്രദ്ധേയനായത്. ുഅഫ്‌സൽ ഗുരുവിന്റെ വധശിക്ഷക്ക് എതിരെയും വാദിച്ചു.

ജസ്റ്റിസ് ചന്ദ്രചൂഡും നിയമരംഗത്തെ പ്രമുഖരും അന്തിമോപചാരം അർപ്പിച്ചു. രാജ്യത്തിനു മികച്ച നിയമജ്ഞനെ നഷ്ടമായെന്നാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുശോചന കുറിപ്പിൽ അറിയിച്ചത്.

Exit mobile version