യുഎപിഎ നിയമം; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

സജല്‍ അവസ്തി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

ന്യൂഡല്‍ഹി: യുഎപിഎ നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. സജല്‍ അവസ്തി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റീസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

യുഎപിഎ നിയമം വ്യക്തിയുടെ അവകാശങ്ങളുടെ ലംഘനമാണെന്നും, യുഎപിഎ നിയമം ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം കോടതി പരിശോധിക്കുമെന്ന് ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.

സംശയത്തിന്റെ നിഴലിലുള്ള വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് അധികാരം നല്‍കുന്ന യുഎപിഎ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.

Exit mobile version