പ്രതിഷേധം കനക്കുന്നു; വെട്ടിലായി കേന്ദ്രം; ആസാമിലെ പൗരത്വ രജിസ്റ്റർ പുനഃപരിശോധിക്കും

വെട്ടിലായ കേന്ദ്ര സർക്കാർ ആസാമിലെ ദേശീയ പൗരത്വ റജിസറ്റർ പുന:പരിശോധിക്കുന്നു.

ന്യൂഡൽഹി: ആസാമിലെ ദേശീയ പൗരത്വ രജിസ്‌ട്രേഷൻ പുറത്തുവിട്ടതോടെ ഉണ്ടായ പ്രതിഷേധത്തിൽ കുഴങ്ങി കേന്ദ്രസർക്കാരിനെ നയിക്കുന്ന ബിജെപി. പാർട്ടിയുടെ ഹിഡൻ അജണ്ടകൾ നടപ്പാക്കാൻ ദേശീയ പൗരത്വ റജിസ്റ്റർ ഉപയോഗിച്ചെന്ന പരാതിയെ തുടർന്ന് വെട്ടിലായ കേന്ദ്ര സർക്കാർ ആസാമിലെ ദേശീയ പൗരത്വ റജിസ്റ്റർ പുന:പരിശോധിക്കുന്നു.

പുറത്തുവിട്ട അന്തിമ പട്ടികയിൽ വൻതോതിൽ അനർഹർ കടന്നുകൂടിയെന്നാണ് ബിജെപി അസം നേതൃത്വം പരാതിപ്പെട്ടിട്ടുള്ളത്. ഒപ്പം വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദുക്കൾ ഉൾപ്പെടെ കൃത്യമായ രേഖകളുള്ള പലരെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയതായും ബിജെപി നേതൃത്വം ആരോപിക്കുകയാണ്.

ഇതോടൊപ്പം അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാൻ നിയമനിർമ്മാണം നടത്തുന്ന കാര്യവും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. പത്തൊമ്പത് ലക്ഷം പേരാണ് അന്തിമപട്ടികയിൽ രാജ്യത്തു നിന്നും പുറത്താക്കപ്പെട്ടിരുന്നത്. ഇത് ബിജെപി അവകാശപ്പെട്ടതിനേക്കാൾ കുറവാണെന്നാണ് സൂചന.

Exit mobile version