കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വന്ന ബൈക്ക് യാത്രക്കാരുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘ഇന്ത്യയില്‍ മാത്രം’ എന്ന് തലക്കെട്ടോടെ കൂടിയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് മുതിര്‍ന്നവരും 5 കുട്ടികളും രണ്ടു വളര്‍ത്തുനായകളും ഒരു കോഴിയും ഒരു ലോഡ് വീട്ടുസാധനങ്ങളുമായി ബൈക്കില്‍ പോകുന്ന വീഡിയോ ആണ് ട്വിറ്ററിലൂടെ പ്രചരിക്കുന്നത്.
സംഭവം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ബൈക്ക് ഓടിക്കുന്ന ആള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ല. ഇന്ത്യയില്‍ മാത്രം നടക്കുന്ന സംഭവം എന്ന പറഞ്ഞ് അപ്ലോഡ് ചെയ്ത വിഡിയോയുടെ സ്ഥലം വ്യക്തമല്ല. വീഡിയോ കണ്ട നിരവധി പേരാണ് റീ ട്വീറ്റ് ചെയ്തത്. ഇതിനു മുമ്പും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ഓട്ടോറിക്ഷയില്‍ 20 പേരെ കയറ്റിയതിന് ഡ്രൈവറെ തെലുങ്കാനാ മോട്ടര്‍വാഹന വകുപ്പ് പിടിച്ചിരുന്നു.






