ലോകനേതാക്കളെല്ലാം ഒരിക്കലെങ്കിലും തന്നോട് യോഗയെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് മോഡി; അവരെല്ലാം ഒരിക്കലെങ്കിലും പത്രസമ്മേളനം നടത്തിയിട്ടുണ്ടാകുമെന്ന് കുനാൽ കമ്ര

ഏകദേശം എല്ലാ ലോകനേതാക്കളും ഒരു പത്രസമ്മേളനമെങ്കിലും നടത്തിയിട്ടുണ്ടാകും

ന്യൂഡൽഹി: താൻ സന്ദർശിച്ച ലോകരാജ്യങ്ങളിലെ നേതാക്കളെല്ലാം തന്നോട് ഒരിക്കലെങ്കിലും യോഗയെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് വീമ്പ് പറഞ്ഞ് ട്വീറ്റ് ചെയ്ത പ്രധാമന്ത്രി നരേന്ദ്ര മോഡിയുടെ വായടപ്പിച്ച് സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്ര.

ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവനയെ ട്രോളാക്കി മാറ്റിയിരിക്കുകയാണ് സോഷ്യൽമീഡിയ. ട്വിറ്ററിലൂടെയായിരുന്നു കുനാൽ കമ്രയുടെ പ്രതികരണം. ഭൂട്ടാൻ സന്ദർശനം കഴിഞ്ഞ ശേഷമായിരുന്നു മോഡിയുടെ പരാമർശം.

‘ലോകത്തെവിടെ പോയാലും അവിടെയുള്ള നേതാക്കൾ എന്നോട് 10-15 മിനിറ്റ് യോഗയെക്കുറിച്ച് സംസാരിക്കും. ഇന്ത്യയെ യോഗയുടെ പേരിൽ അറിയപ്പെടുന്നത് സന്തോഷം നൽകുന്നു.’ എന്നായിരുന്നു മോഡിയുടെ ട്വിറ്ററിലൂടെയുള്ള പരാമർശം.

ഇത് സംബന്ധിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്ത പങ്കുവെച്ചാണ് കുനാൽ കമ്ര ട്വീറ്റ് ചെയ്തത്.’ഏകദേശം എല്ലാ ലോകനേതാക്കളും ഒരു പത്രസമ്മേളനമെങ്കിലും നടത്തിയിട്ടുണ്ടാകും’ – എന്നായിരുന്നു കുനാൽ കമ്രയുടെ ട്വീറ്റ്.

Exit mobile version