മോഡിക്കെതിരെ സംസാരിച്ച് നാവെടുത്തയുടന്‍ പാകിസ്താന്‍ മന്ത്രിക്ക് ഷോക്കേറ്റു

വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ നടന്ന പൊതുചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണ യുദ്ധമുണ്ടാവുമെന്ന് പ്രവചിച്ച പാകിസ്താന്‍ മന്ത്രിക്ക് ഷോക്കേറ്റു. റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദിനാണ് ഷോക്കേറ്റത്. വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ നടന്ന പൊതുചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ സംസാരിക്കുമ്പോഴായിരുന്നു സംഭവം. ‘നരേന്ദ്രമോഡി നിങ്ങളുടെ ഉദ്ദേശ്യം ഞങ്ങള്‍ക്കറിയാം’ എന്നുപറഞ്ഞ് നാവെടുത്തയുടന്‍ റാഷിദ് ഷോക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

‘വൈദ്യുതിപ്രശ്‌നമാണെന്ന് തോന്നുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഈ യോഗം തകര്‍ക്കാന്‍ ആവില്ല’ എന്നും റാഷിദ് പറയുന്നുണ്ട്. ഒക്ടോബറിലോ തൊട്ടടുത്ത മാസമോ ഇന്ത്യയും പാകിസ്താനും തമ്മില്‍ സമ്പൂര്‍ണയുദ്ധമുണ്ടാവുമെന്ന് റാഷിദ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം റാവല്‍പിണ്ടിയില്‍ നടന്ന ഒരുയോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Exit mobile version