ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഓഗസ്റ്റ് 30 വരെ നീട്ടി; കബിൽ സിബലിന്റെ വാദങ്ങളെല്ലാം തള്ളി

ചോദ്യം ചെയ്യൽവേളയിൽ ചിദംബരം സഹകരിച്ചില്ലെന്നും

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. നേരത്തെ തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വെയ്ക്കാനായിരുന്നു കോടതി അനുമതി നൽകിയിരുന്നത്. ഐഎൻഎക്‌സ് മീഡിയാ കേസിൽ ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വെക്കാൻ ആഗസ്റ്റ് 30 വരെയാണ് സിബിഐ പ്രത്യേക കോടതി അനുമതി നൽകിയത്.

ചോദ്യം ചെയ്യൽവേളയിൽ ചിദംബരം സഹകരിച്ചില്ലെന്നും മറ്റു പ്രതികൾക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യണമെന്നുമായിരുന്നു സിബിഐ കോടതിയെ അറിയിച്ചത്. എന്നാൽ മാധ്യമ വിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്നും കസ്റ്റഡി നീട്ടി നൽകരുതെന്നുമുള്ള ചിദംബരത്തിന് വേണ്ടി ഹാജരായ കപിൽ സിബലിന്റെ വാദങ്ങളെ കോടതി തള്ളി..

നേരത്തെ, അറസ്റ്റ് ചെയ്തതോടെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി പറഞ്ഞിരുന്നു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Exit mobile version