മോഡിയുടെ ബഹ്‌റിന്‍ സന്ദര്‍ശനം; 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനമായി

ബഹ്‌റിന്‍ രാജകുമാരന്‍ ഹമദ് ബിന്‍ ഇസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി നരേന്ദ്ര മോഡി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം

മനാമ: പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ ഗള്‍ഫ് യാത്രക്ക് പാന്നാലെ ബഹ്‌റിനില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. ബഹ്‌റിന്‍ രാജകുമാരന്‍ ഹമദ് ബിന്‍ ഇസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി നരേന്ദ്ര മോഡി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മലയാളികളടക്കം നിരവധി ഇന്ത്യന്‍ തടവുകാരാണ് ബഹ്‌റിന്‍ ജയിലില്‍ കഴിയുന്നത്.

ശിക്ഷാകാലവധിക്കിടെ നല്ല പെരുമാറ്റം കാഴ്ചവച്ചവര്‍ക്കായിരിക്കും മോചനം. അതേസമയം സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് മോചനം സാധ്യമാകില്ല. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ അധികാരികള്‍ക്ക് കൈമാറാന്‍ ഇന്ത്യന്‍ അംബാസിഡര്‍ക്ക് മോഡി നിര്‍ദ്ദേശം നല്‍കി.

ബഹ്‌റിന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രിയാണ് മോഡി. രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതിയായ ‘ദ കിംഗ് ഹമാദ് ഓര്‍ഡര്‍ ഓഫ് ദ റിനൈസന്‍സ്’ നല്‍കിയാണ് ബഹ്‌റിന്‍ മോഡിയെ ആദരിച്ചത്. ബഹറിന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയാണ് ബഹുമതി നല്‍കിയത് .രണ്ടു ദിവസത്തെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക് തിരിച്ചു.

Exit mobile version