രാഷ്ട്രീയപരമായി വ്യത്യസ്ത ചിന്തകള്‍ ഉണ്ടായിരുന്നെങ്കിലും പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ച സുഹൃത്തായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി; ശശി തരൂര്‍

ഇന്ന് ഉച്ചയോടെയായിരുന്നു മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിര്യാതനായത്.

ന്യൂഡല്‍ഹി; മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച് എംപി ശശി തരൂര്‍. ‘സുഹൃത്തും ഡല്‍ഹി സര്‍വ്വകലാശാലയില്‍ സീനിയറും ആയിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ മരണത്തില്‍ അതീവ ദുഃഖിതനാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

രാഷ്ട്രീയപരമായി വ്യത്യസ്ത ചിന്തകള്‍ ഉണ്ടായിരുന്നെങ്കിലും പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ച സുഹൃത്തായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ ആദ്യം കണ്ടുമുട്ടുമ്പോള്‍ ഞാന്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് യൂണിയന്‍ പ്രസിഡന്റും. അദ്ദേഹം ഡിയുഎസ്‌യുവിലും പ്രവര്‍ത്തിക്കുകയായിരുന്നു. രാഷ്ട്രീയപരമായി വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരസ്പര ബഹുമാനം ആസ്വദിച്ചവരായിരുന്നു ഞങ്ങള്‍. അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള ബജറ്റില്‍ ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാട് ഇന്ത്യക്ക് തീരാനഷ്ടമാണ്’- തരൂര്‍ ട്വീറ്റ് ചെയ്തു.

ഇന്ന് ഉച്ചയോടെയായിരുന്നു മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിര്യാതനായത്. ആരോഗ്യ സ്ഥിതി മോശമായിരുന്ന ജെയ്റ്റ്‌ലിയുടെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതീവഗുരുതരമായി തുടരുകയായിരുന്നു. 66 വയസ്സായിരുന്നു. ഡല്‍ഹി എയിംസില്‍ വച്ചായിരുന്നു അന്ത്യം.

Exit mobile version