‘വിലമതിക്കാനാകാത്ത സുഹൃത്തിനെ നഷ്ടപ്പെട്ടു’ അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗത്തില്‍ അനുശോചിച്ച് നരേന്ദ്ര മോഡി

ട്വിറ്ററിലൂടെയാണ് അദ്ദേഹം വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്.

ന്യൂഡല്‍ഹി: ബിജെപിയിലെ മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്യാണത്തിലൂടെ വിലമതിക്കാനാകാത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് മോഡി രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്.

ദീര്‍ഘദൃഷ്ടിയും പ്രശ്‌നങ്ങളെ നേരിടാനും കാര്യങ്ങളെ അപഗ്രഥിക്കാനുമുള്ള കഴിവും അദ്ദേഹത്തെപോലെ വളരെ കുറച്ചുപേര്‍ക്ക് മാത്രമേയുള്ളുവെന്നും മോഡി കുറിച്ചു. നരേന്ദ്ര മോഡിയുടെ വിശ്വസ്തനായി അറിയപ്പെട്ട ജെയ്റ്റ്‌ലി ഒന്നാം മോഡി സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായാണ് സേവനം അനുഷ്ഠിച്ചത്.

മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചു. ജിഎസ്ടിയും നോട്ടുനിരോധനവുമടക്കം ഇന്ത്യന്‍ സാമ്പത്തികരംഗത്തെയാകെ മാറ്റിമറിച്ച തീരുമാനങ്ങള്‍ നടപ്പിലാക്കിയത് ജെയ്റ്റ്‌ലിയുടെ കാലത്തായിരുന്നു.

Exit mobile version