മോഡി ആര്‍എസ്എസിന്റെ ആശയങ്ങളെപ്പോലും ബഹുമാനിക്കുന്നില്ല; പ്രിയങ്കാ ഗാന്ധി

സംവരണം സംബന്ധിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണമായിട്ടാണ് ആര്‍എസ്എസ് പ്രസ്താവനയെ സൂചിപ്പിച്ച് കഴിഞ്ഞ ദിവസം ട്വീറ്ററില്‍ പ്രിയങ്ക ഇത്തരത്തില്‍ പ്രതികരിച്ചത്

ന്യൂഡല്‍ഹി: മോഡി ആര്‍എസ്എസിന്റെ ആശയങ്ങളെപ്പോലും ബഹുമാനിക്കുന്നില്ലെന്ന് പ്രിയങ്കാ ഗാന്ധി. സംവരണം സംബന്ധിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണമായിട്ടാണ് ആര്‍എസ്എസ് പ്രസ്താവനയെ സൂചിപ്പിച്ച് കഴിഞ്ഞ ദിവസം ട്വീറ്ററില്‍ പ്രിയങ്ക ഇത്തരത്തില്‍ പ്രതികരിച്ചത്.

എല്ലാ പ്രശ്‌നങ്ങളും സൗഹാര്‍ദപരമായ സംഭാഷണങ്ങളിലൂടെ തന്നെ പരിഹരിക്കാന്‍ സാധിക്കുമെന്നായിരുന്നു മോഹന്‍ ഭഗവതിന്റെ സംവരണ നിലപാടില്‍ ആര്‍എസ്എസ് നല്‍കിയ വിശദീകരണം.

അതേസമയം ‘സൗഹാര്‍ദപരമായ ചര്‍ച്ചയിലൂട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആര്‍എസ്എസിന്റെ നിലപാടിനെ മോഡിയും അദ്ദേഹത്തിന്റെ സര്‍ക്കാറും മാനിക്കുന്നില്ല. ജമ്മു കാശ്മീരില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നത് പോലും അവര്‍ വിശ്വസിക്കുന്നില്ലെന്നും’ എന്നുമാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version