നിയന്ത്രണം വിട്ട കാര്‍ നടപ്പാതയിലേക്ക് പാഞ്ഞു കയറി യാത്രക്കാരെ ഇടിച്ച്‌തെറിപ്പിച്ചു; വീഡിയോ

എച്ച്എസ്ആര്‍ ലേ ഔട്ടില്‍ 14-ാം ക്രോസിലെ ഒരു ഹോട്ടലിന് മുന്‍വശത്തായിരുന്നു അപകടം

ബംഗളൂരു: നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്. ബംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലാണ് അപകടം. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തെതുടര്‍ന്ന് കാര്‍ ഡ്രൈവറെ പോലീസ് അറസറ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. എച്ച്എസ്ആര്‍ ലേ ഔട്ടില്‍ 14-ാം ക്രോസിലെ ഒരു ഹോട്ടലിന് മുന്‍വശത്തായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേക്ക് പാഞ്ഞ് കയറി കാല്‍നടയാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസമയത്ത് കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായാണ് സൂചന.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സംഭവത്തെ തു
ടര്‍ന്ന് കാര്‍ ഓടിച്ചയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Exit mobile version