രണ്ടുദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മടങ്ങിയെത്തി; ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ഒമ്പത് കരാറുകള്‍ ഒപ്പുവച്ചു

ബഹിരാകാശ ഗവേഷണം, വ്യോമയാനം, ഐടി, ഊര്‍ജം, വിദ്യാഭ്യാസ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കാനും ധാരണയായി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രണ്ടുദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ഒമ്പത് പ്രധാന കാരാറില്‍ ഒപ്പു വെച്ച ശേഷമാണ് മോഡി മടങ്ങിയെത്തിയത്. ബഹിരാകാശ ഗവേഷണം, വ്യോമയാനം, ഐടി, ഊര്‍ജം, വിദ്യാഭ്യാസ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കാനും ധാരണയായി.

ഭൂട്ടാന്റെ ഭാവി വികസനത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഭൂട്ടാനിലെ റോയല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള അഭിസംബോധന ചെയ്ത പരിപാടിയിലാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ റൂപേ കാര്‍ഡ് സേവനവും ഭൂട്ടാനില്‍ ആരംഭിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനം അവിസ്മരണീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ചു.

ഭൂട്ടാനിലെ ജനങ്ങളുടെ സ്‌നേഹം മറക്കാനാവുന്നതല്ല. സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും മോഡി പറഞ്ഞു. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സ്വീകരിച്ചു.

Exit mobile version