ശസ്ത്രക്രിയക്കായി സഹായം അഭ്യര്‍ത്ഥിച്ച് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വ്യക്തി; എല്ലാവിധ സഹായങ്ങളും നല്കാമെന്ന് ഉറപ്പുനല്‍കി യോഗി സര്‍ക്കാര്‍

സഹായം നല്‍കാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചതായി ധര്‍മേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു

ലഖ്‌നൗ: എട്ടടി ഒരിഞ്ച് പൊക്കമുളള ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിക്ക് ചികിത്സയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ധര്‍മേന്ദ്ര, യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. സഹായം നല്‍കാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചതായി ധര്‍മേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എട്ടുലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ചികിത്സയ്ക്കായി ഇത്രയും വലിയ തുക വഹിക്കാന്‍ ധര്‍മേന്ദ്രയ്ക്ക് സാധിക്കാതെ വന്നതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സഹായം തേടുകയായിരുന്നു. നേരിട്ട് കാര്യങ്ങള്‍ പറയാനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചെങ്കിലും അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.

തുടര്‍ന്ന് ധര്‍മേന്ദ്ര മുഖ്യമന്ത്രിക്ക് കത്ത് നല്കുകയായിരുന്നു. ധര്‍മേന്ദ്രയുടെ കത്ത് കിട്ടിയ ശേഷം മുഖ്യമന്ത്രി മറുപടി നല്‍കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായി വരുന്ന തുകയുടെ കണക്ക് അറിയാക്കാനും എല്ലാവിധ സഹായങ്ങളും നല്കാമെന്ന് ഉറപ്പുനല്കിയതായും കത്തില്‍ മുഖ്യമന്ത്രി പറഞ്ഞതായി ധര്‍മേന്ദ്ര അറിയിച്ചു.

Exit mobile version