പാക്കിസ്ഥാനിലേക്കുള്ള സംഝോത എക്സ്പ്രസ് സര്‍വീസ് ഇന്ത്യന്‍ റയില്‍വേ നിര്‍ത്തി

ന്യൂഡല്‍ഹി: ഇന്ത്യയെയും പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന സംഝോത എക്സ്പ്രസിന്റെ സര്‍വീസ് കേന്ദ്രം നിര്‍ത്തിവെച്ചു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം സംഝോത എക്സ്പ്രസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.

ന്യൂഡല്‍ഹിയില്‍ നിന്ന് ഇന്ത്യാ പാക് അതിര്‍ത്തിയായ അട്ടാരി വരെയാണ് ഇന്ത്യ സര്‍വീസ് നടത്തുന്നത്. തുടര്‍ന്ന് അവിടെ നിന്ന് പാകിസ്താന്‍ നടത്തുന്ന ട്രെയിനില്‍ പോകുകയാണ് പതിവ്.

ജമ്മുകാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് പാക്കിസ്ഥാന്‍ ട്രെയിനിന്റെ സര്‍വീസ് യാത്രയ്ക്കിടെ വഴിയില്‍ അവസാനിപ്പിച്ചത്. ഇതേ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ വഴിയില്‍ കുടുങ്ങിയിരുന്നു.

Exit mobile version