കാശ്മീർ വിഷയത്തിൽ ലോകരാജ്യങ്ങൾ ഇടപെടണം; ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തണം; പ്രകോപിപ്പിച്ച് ഇമ്രാൻ ഖാൻ

ഇന്ത്യാ-പാക് ബന്ധം പൊട്ടിത്തെറിയുടെ വക്കിലാണെന്നും ഇമ്രാൻ പറഞ്ഞു.

ന്യൂഡൽഹി: വീണ്ടും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പരാമർശവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കാശ്മീർ വിഷയത്തിൽ അമേരിക്കയും ചൈനയും റഷ്യയും ഉൾപ്പടെയുള്ള പ്രമുഖ രാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് ഇമ്രാൻ രംഗത്തെത്തിയിരിക്കുന്നത്. ലോക രാജ്യങ്ങൾ ഇന്ത്യയ്‌ക്കെതിരെ ഇടപെടണമെന്നും ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. ഇന്ത്യാ-പാക് ബന്ധം പൊട്ടിത്തെറിയുടെ വക്കിലാണെന്നും ഇമ്രാൻ പറഞ്ഞു.

കാശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള പാകിസ്താന്റെ നീക്കത്തിന് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ലോക രാജ്യങ്ങളുടെ ഇടപെടൽ അഭ്യർത്ഥിച്ച് പാകിസ്താൻ രംഗപ്രവേശം ചെയ്തിരിക്കുന്നത്. കാശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതുകൊണ്ട് കാര്യമില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട് നൽകിയിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും ഇന്ത്യക്കെതിരായ കേസ് നിലനിൽക്കില്ലെന്നാണ് വിദഗ്ധസമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്. കാശ്മീരിൽ അടിയന്തരമായി ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം ഐക്യരാഷ്ട സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും നിരാകരിച്ചിരുന്നു.

Exit mobile version