ആർട്ടിക്കിൾ 370: കോൺഗ്രസിൽ പൊട്ടിത്തെറി; പാർട്ടി നയത്തിൽ പ്രതിഷേധിച്ച് രാജ്യസഭാ വിപ്പ് രാജിവെച്ചു

ന്യൂഡൽഹി: കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനും ജമ്മു കാശ്മീരിനെ വിഭജിക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെ പാർട്ടിക്കകത്ത് പൊട്ടിത്തെറി. കോൺഗ്രസ് പാർട്ടി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് രാജ്യസഭയിലെ കോൺഗ്രസ് വിപ്പ് ഭുവനേശ്വർ കലിത രാജിവെച്ചു. താൻ രാജ്യസഭാ അംഗത്വം രാജിവയ്ക്കുന്നുവെന്ന് ട്വീറ്റ് ചെയ്താണ് ആസാമിൽ നിന്നുള്ള പ്രതിനിധിയായ ഭുവനേശ്വർ കലിത രാജി പ്രഖ്യാപിച്ചത്.

ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനത്തെ എതിർക്കുന്നതിലൂടെ പാർട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനിടെ, പാർട്ടി നേതൃത്വം അദ്ദേഹത്തോട് ഒരു വിപ്പ് നൽകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ‘വിപ്പ് രാജ്യത്തിന്റെ വികാരങ്ങൾക്ക് എതിരാണെന്ന്’ നിലപാട് സ്വീകരിച്ച് അദ്ദേഹം പാർട്ടിയിൽ നിന്നും രാജിവെയ്ക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.

‘പാർട്ടിയെ പൂർണ്ണമായും നശിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നു. കോൺഗ്രസ് പാർട്ടിയെ നാശത്തിൽ നിന്ന് തടയാൻ ആർക്കും കഴിയില്ലെന്നും’ ഭുവനേശ്വർ ഈ കുറിപ്പിൽ പറയുന്നുണ്ട്.

Exit mobile version