കാശ്മീരിന്റെ പ്രത്യേക പദവി; കേന്ദ്ര സർക്കാർ നീക്കം പിൻവാതിലിലൂടെ; അമിത് ഷാ അവതരിപ്പിച്ചത് രാഷ്ട്രപതി ഒപ്പുവെച്ച ബില്ല്

ന്യൂഡൽഹി: ജമ്മുകാശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ആർട്ടിക്കിൾ 370 ഉം 35-എ വകുപ്പും റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അസാധാരണമായ നടപടി ക്രമങ്ങളിലൂടെ. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.

പാർലമെന്റ് അംഗങ്ങൾ പാസാക്കുന്ന ഉത്തരവിൽ രാഷ്ട്രപതി ഒപ്പവെക്കുന്നതോടെയാണ് സാധാരണയായി നിയമങ്ങൾ രൂപീകൃതമാകാറുള്ളത്. സാധാരണഗതിയിൽ നടക്കുന്ന ഈ നടപടി ക്രമത്തെ അട്ടിമറിച്ച് രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇത്തവണ അമിത് ഷാ ബിൽ അവതരിപ്പിച്ചത്.

രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തിറക്കിയതോടെ ഫലത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കപ്പെടും. അതേസമയം, പാർലമെന്റിനെ വിശ്വാസത്തിലെടുക്കാത്ത സർക്കാരിന്റെ നടപടി വരും ദിവസങ്ങളിൽ വിമർശനത്തിന് വിധേയമാകും. സർക്കാർ നീക്കത്തിൽ ഭരണഘടന കീറിയെറിഞ്ഞുൾപ്പടെ രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.

Exit mobile version