ചന്ദ്രയാന്‍-2 പകര്‍ത്തിയ ഭൂമിയുടെ ആദ്യ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു

ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചരയോടെയുള്ള ചിത്രങ്ങളാണ് അവ

ബംഗളൂരു: ചന്ദ്രയാന്‍ രണ്ടില്‍ നിന്ന് ലഭിച്ച ആദ്യ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടു. ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡറിലെ എല്‍14 ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്ത് വിട്ടത്. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചരയോടെയുള്ള ചിത്രങ്ങളാണ് അവ.

ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം ചന്ദ്രയാന് രണ്ട്, ജൂലൈ 22ന് ഉച്ചയ്ക്ക് 2.43ഓടെയാണ് വിക്ഷേപിച്ചത്. ജൂലൈ പതിനാലിന് വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചില സാങ്കേതിക തകരാറുമൂലം മാറ്റിവെക്കുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി പര്യവേക്ഷണം നടത്തുക എന്നതാണ് ചന്ദ്രയാന് രണ്ടിന്റെ ലക്ഷ്യം.

Exit mobile version