കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലം കൊട്ടാരക്കര റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കരയ്ക്കും അടൂരിനുമിടയില്‍ കലയപുരത്ത് വെള്ളിയാഴ്ച വൈകിട്ട് 6.40നാണ് സംഭവം.

കെഎസ്ആര്‍ടിസിയുടെ സുള്ള്യ സൂപ്പര്‍ ഡീലക്‌സ് ബസ്സിലാണ് ഇടിച്ചത്. 30 ഓളം പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് മറ്റൊരു വാഹനത്തെ മറികടന്ന് എതിരെ വന്ന സൂപ്പര്‍ ഡീലക്‌സില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണു വിവരം.

Exit mobile version