സിമ്പിളായി മനം കവര്‍ന്ന് നവ്യ; വീട്ടുമുറ്റത്തെ ചാമ്പ പറിച്ച് താരം, ചിത്രങ്ങള്‍ വൈറല്‍

മലയാളിയുടെ പ്രിയതാരമാണ് നവ്യനായര്‍. സിനിമയില്‍ നിന്നും അകന്നുനില്‍ക്കുകയാണെങ്കിലും അടുത്തിടെ ഡാന്‍സ് പെര്‍ഫോമന്‍സുമായും ടിവി ഷോകളുമായും താരം പ്രേക്ഷകരുടെ അടുത്ത് തന്നെയുണ്ട്.

തന്റെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ വീട്ടുമുറ്റത്തെ ചാമ്പക്ക പറിയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. നവ്യ തന്നെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. നവ്യയ്‌ക്കൊപ്പം ചാമ്പ പറിയ്ക്കാന്‍ അമ്മയുമുണ്ട്. നവ്യ പറിച്ചുനല്‍കുന്ന ക്കുന്ന ചാമ്പയ്ക്ക അമ്മ സാരിയുടെ തുമ്പില്‍ ശേഖരിക്കുന്നുണ്ട്. നവ്യയുടെ മകന്‍ സായിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. വളരെ സിമ്പിളായുള്ള താരത്തിന്റെ ചിത്രത്തിന് നിരവധി പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

Exit mobile version