നീണ്ട ഇടവേളക്ക് ശേഷം ജഗതിയെത്തി; പരസ്യം വൈറല്‍

'ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്' നിര്‍മ്മിച്ച പരസ്യമിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയാണ്

നീണ്ട ഇടവേളക്ക് ശേഷം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ പരസ്യത്തിലൂടെ തിരിച്ചുവരവ് നടത്തുന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ കേട്ടത്.’ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്’ നിര്‍മ്മിച്ച പരസ്യമിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയാണ്.

സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യ ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ച് വരവ്. പരസ്യത്തില്‍ ജഗതിയ്‌ക്കൊപ്പം മകന്‍ രാജ്കുമാര്‍ മകള്‍ പാര്‍വതി ഷോണും അഭിനയിച്ചിട്ടുണ്ട്.

തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന തീം പാര്‍ക്കിന്റെ പരസ്യമാണിത്. മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് മെയ് 28ന് കൊച്ചിയില്‍ വെച്ചാണ് പരസ്യ ചിത്രം പ്രകാശനം ചെയ്തത്. ജഗതിയെ വീണ്ടും മേക്കപ്പ് അണിയിച്ചു ക്യാമറയ്ക്കു മുന്നിലേക്ക് എത്തിച്ചത് പട്ടണം ഷായാണ്.

സന്തോഷ് ശിവന്റെ അസോസിയേറ്റായി പ്രവര്‍ത്തം തുടങ്ങി തമിഴില്‍ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ അരവിന്ദ് സിംഗാണ് ക്യാമറാമാന്‍. സംഗീത സംവിധാനം ജാസി ഗിഫ്റ്റ്. സംവിധാനം സിദ്ധിന്‍.

Exit mobile version