എഴുന്നേറ്റ് നിന്ന് ഭാര്യയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ ചുംബിച്ച് ജഗതി ശ്രീകുമാര്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Jagathy Sreekumar | Bignewslive

എഴുന്നേറ്റ് നിന്ന് ഭാര്യ ശോഭയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ ചുംബിക്കുന്ന നടന്‍ ജഗതി ശ്രീകുമറിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. ജഗതി ശ്രീകുമാര്‍ ഒഫീഷ്യല്‍ എന്ന വേരിഫൈഡ് അല്ലാത്ത അക്കൗണ്ടിലാണ് പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വാഹനാപകടത്തിന് ശേഷം വീല്‍ ചെയറിലാണ് ജഗതി ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാലോകവും. ഈ സാഹചര്യത്തിലാണ് പ്രതീക്ഷ പകര്‍ന്ന് പുതുചിത്രം എത്തിയിരിക്കുന്നത്.

ജഗതി ശ്രീകുമാര്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കാന്‍ തുടങ്ങിയിട്ട് ഒന്‍പത് വര്‍ഷത്തോളമാകുന്നു. 2012 മാര്‍ച്ചില്‍ തേഞ്ഞിപ്പലത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് താരത്തെ വീല്‍ചെയറിലാക്കിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.

Exit mobile version