‘രാജ്യത്തെ അടുത്ത പ്രധാനമന്ത്രി ചന്ദ്രബാബു നായിഡു’ പ്രതീക്ഷ അര്‍പ്പിച്ച് ജെഡി-എസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ

ഐക്യമുന്നണിയുടെ കണ്‍വീനറായിരിക്കേ ദേവഗൗഡയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചന്ദ്രബാബു നായിഡു നിര്‍ദ്ദേശിച്ചിരുന്നു

വിജയവാഡ: ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടുത്ത പ്രധാനമന്ത്രിയാകണമെന്ന് ജെഡി-എസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ തിരുവുരില്‍ നടന്ന റോഡ്‌ഷോയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഇതര കക്ഷികള്‍ക്കു ഭൂരിപക്ഷം കിട്ടിയാല്‍ ചന്ദ്രബാബു നായിഡു തന്നെ പ്രധാനമന്ത്രിയാകണം എന്ന് ഗൗഡ പറഞ്ഞു. കാരണം നരേന്ദ്ര മോഡിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ എതിര്‍ക്കാനുള്ള എല്ലാ കഴിവും ചന്ദ്രബാബു നായിഡുവിനുണ്ടെന്ന് ഗൗഡ വ്യക്തമാക്കി. ഐക്യമുന്നണിയുടെ കണ്‍വീനറായിരിക്കേ ദേവഗൗഡയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചന്ദ്രബാബു നായിഡു നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം തനിക്ക് പ്രധാനമന്ത്രിയാകാന്‍ മോഹമില്ലെന്നും ഗൗഡ പറഞ്ഞു.

Exit mobile version