ടിക്കാറാം മീണ മണ്ടന്‍, കേള്‍ക്കുന്നവര്‍ മണ്ടന്മാരല്ല; മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ആഞ്ഞടിച്ച് വിവി രാജേഷ്

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് വിവി രാജേഷ്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ബിജെപി പ്രവര്‍ത്തകരോട് പെരുമാറുന്നത് പക്ഷപാതപരമായെന്ന് വിവി രാജേഷ് ആരോപിച്ചു.

കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ചിത്രം മാറ്റിയത് വലിയ കാര്യമല്ലെന്ന് പറയുന്ന ടിക്കാറാം മണ്ടനാണെങ്കിലും കേള്‍ക്കുന്ന ആളുകള്‍ മണ്ടന്മാരല്ലെന്ന് രാജേഷ് പറഞ്ഞു. ടിക്കാറാം മീണ സംസാരിക്കുന്നത് എല്‍ഡിഎഫ് നേതാക്കളുടെ ഭാഷയാണെന്നും രാജേഷ് ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നേതാക്കള്‍ ജാതി മത രാഷ്ട്രീയം ഉയര്‍ത്തി കാണിച്ചാണ് വോട്ട് തേടുന്നതെന്നും വിവി രാജേഷ് വ്യക്തമാക്കി.

Exit mobile version