മംഗളൂരു സിറ്റി സെന്റര്‍ മാളില്‍ വന്‍ അഗ്നിബാധ

2010ല്‍ ആരംഭിച്ച സിറ്റി സെന്റര്‍ മാളിന്റെ ഫുഡ് കോര്‍ട്ടിലാണ് തീപിടിച്ചത്. തക്കസമയത്ത് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി

മംഗളൂരു: മംഗളൂരു സിറ്റി സെന്റര്‍ മാളില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ 11:30ഓടെയാണ് 4-ാം നിലയില്‍ നിന്ന് തീപടര്‍ന്നത്. 2010ല്‍ ആരംഭിച്ച സിറ്റി സെന്റര്‍ മാളിന്റെ ഫുഡ് കോര്‍ട്ടിലാണ് തീപിടിച്ചത്.

തക്കസമയത്ത് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

തീ പടര്‍ന്ന ഉടനെ ആളുകളെയെല്ലാം പുറത്തെത്തിക്കാന്‍ സാധിച്ചതാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version