ഓപ്പറേഷന്‍ കോബ്ര; തിരുവനന്തപുരത്ത് മുപ്പത് ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍

അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കി ഇടവഴികളിലൂടെയാണ് പുകയില ഉത്പന്നങ്ങള്‍ കേരളത്തില്‍ എത്തിക്കുന്നത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിപണികളില്‍ ഏകദേശം മുപ്പതുലക്ഷത്തിലധികം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി രണ്ടംഗ സംഘം പിടിയില്‍. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കി ഇടവഴികളിലൂടെയാണ് പുകയില ഉത്പന്നങ്ങള്‍ കേരളത്തില്‍ എത്തിക്കുന്നത്.

ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് രണ്ടംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടത്തറ കമലേശ്വരം ആര്യന്‍ക്കുഴി എആര്‍ഐ 83ല്‍ ഷാജഹാന്‍ ( 50), വിന്‍ഷാദ് (33) എന്നിവരെയാണ് അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലയിലെ കച്ചവടക്കാര്‍ക്ക് മൊത്തമായും ചില്ലറയായും വില്‍ക്കുന്നതാണ് ഇവരുടെ രീതി.

ലഹരിവില്‍പ്പനയും കുറ്റകൃത്യങ്ങളും തടയുന്നതിനായി രൂപീകരിച്ച ഓപ്പറേഷന്‍ കോബ്രയുടെ അടിസ്ഥാനത്തത്തിലാണ് രണ്ടംഗ സംഘം പിടിയിലായത്.

Exit mobile version