വോട്ട് ഓണ്‍ അക്കൗണ്ടാണോ അതോ ഇടക്കാല ബജറ്റോ? ആകാംക്ഷയില്‍ രാജ്യം

നിശ്ചിതവും പരിമിതവുമായ കാലത്തേക്ക് സഞ്ചിത നിധിയില്‍ നിന്ന് തുക പിന്‍വലിച്ച് ചെലവ് ചെയ്യാന്‍ പാര്‍ലമെന്റിന്റെ അനുമതി അഭ്യര്‍ഥിച്ച് അവതരിപ്പിക്കുന്ന രേഖയായ്ക്കാണ് വോട്ട് ഓണ്‍ അക്കൗണ്ട് എന്ന് പറയുന്നത്

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അവതരിപ്പിക്കാന്‍ പോകുന്നത് വോട്ട് ഓണ്‍ അക്കൗണ്ടാണോ ഇടക്കാല ബജറ്റാണോയെന്ന ആകാക്ഷയിലാണ് രാജ്യം. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അടുത്തമാസം ഒന്നാം തീയ്യതി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ബജറ്റിന്റെ സ്വഭാവമുളള ഇടക്കാല ബജറ്റുമായി സഭയിലെത്തുമെന്നാണ് സൂചന.

ഇടക്കാല ബജറ്റാണ് വെള്ളിയാഴ്ച അവതരിപ്പിക്കുന്നതെങ്കില്‍ അതില്‍ ക്ഷേമ പദ്ധതികളും നികുതി ഇളവുകളും ഉള്‍പ്പെടുത്താനാകും. കൂടാതെ ചെലവുകള്‍ക്കൊപ്പം വരവുമായി ബന്ധപ്പെട്ട കണക്കുകളും കേന്ദ്രസര്‍ക്കാരിന് ഉള്‍പ്പെടുത്തേണ്ടി വരും.

അതേസമയം നിശ്ചിതവും പരിമിതവുമായ കാലത്തേക്ക് സഞ്ചിത നിധിയില്‍ നിന്ന് തുക പിന്‍വലിച്ച് ചെലവ് ചെയ്യാന്‍ പാര്‍ലമെന്റിന്റെ അനുമതി അഭ്യര്‍ഥിച്ച് അവതരിപ്പിക്കുന്ന രേഖയായ്ക്കാണ് വോട്ട് ഓണ്‍ അക്കൗണ്ട് എന്ന് പറയുന്നത്. ഇതില്‍ നികുതിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളോ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളോ ഉണ്ടാകില്ല.

Exit mobile version