മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് കപ്പ്: സെമിയില്‍ സൈന നെഹ്‌വാള്‍ പുറത്ത്; അടിതെറ്റിയത് കരോളിന മാരിന് മുന്നില്‍

ക്വലാലംപൂര്‍: ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്ത്. സെമി ഫൈനലില്‍ നിന്നാണ് സൈന പുറത്തായത് സ്‌പെയിനിന്റെ കരോളിന മാരിനോടായിരുന്നു സൈന തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 21-16, 21-13.

ഇരു ഗെയിമുകളിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് മാരിന്‍ ഫൈനലിലേക്ക് മുന്നേറിയത്. നാല്‍പത് മിനിട്ട് മാത്രമാണ് സൈനയും കരോളിനയുമായുള്ള മത്സരം നീണ്ടത്. ജപ്പാന്റെ നൗസുമി ഒക്കുഹാരയെ ക്വാര്‍ട്ടറില്‍ തകര്‍ത്താണ് സൈന സെമിയിലേക്ക് കടന്നത്. എന്നാല്‍, സെമിയില്‍ കരോളിനയെ അതിജീവിക്കാന്‍ സൈനയ്ക്ക് സാധിച്ചില്ല.

Exit mobile version