കശ്മീരിലെ നിയന്ത്രണ മേഖലയിൽ പാക് ഷെല്ലാക്രമണം, സൈനികന് വീരമൃത്യു

ശ്രീനഗര്‍: പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. കശ്മീരിലെ നിയന്ത്രണ മേഖലയിലെ ആക്രമണത്തിൽ ആന്ധ്രയിലെ സത്യസായി ജില്ലാ സ്വദേശിയായ മുരളി നായിക്ക് ആണ് വീരമൃത്യു വരിച്ചത്.

27 വയസ്സായിരുന്നു. ഒരാഴ്ച മാത്രമേ ആയിട്ടുളളൂ മുരളി നായിക്കിനെ ഇവിടേക്ക് പോസ്റ്റ് ചെയ്തിട്ട്.
കഴിഞ്ഞ ദിവസം രാത്രി പാക് സൈന്യം നടത്തിയ വെടിവയ്പിലാണ് മരിച്ചത്.

വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് എത്തിക്കവേ വഴി മധ്യേ അദ്ദേഹം മരണത്തിന് കീഴടങ്ങി.

‘മുരളി നായിക്കിന്റെ ധീരതയെയും സമര്‍പ്പണത്തെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ ത്യാഗം ഒരിക്കലും മറക്കില്ല,’ മുരളി നായിക്കിന്റെ ഗ്രാമത്തിലെത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അവിവാഹിതനാണ്. ദരിദ്ര കര്‍ഷക തൊഴിലാളിയായ അച്ഛനും അമ്മയ്ക്കുമുള്ള ഏക ആശ്രയമായിരുന്നു മുരളി നായിക്.

Exit mobile version