കൊച്ചി: പുഴയിൽ കുളിക്കനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. കോതമംഗലം വടാട്ടുപാറയിൽ ആണ് സംഭവം. കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ധിക്ക് (38) എന്നിവരാണ് മരിച്ചത്.
ഇരുവരും വിനോദ സഞ്ചാരത്തിനായി എത്തിയവരാണ്. സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും സിദ്ധിക്കും വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല