അയോധ്യയിലെ രാമക്ഷേത്രം സ്‌ഫോടനത്തിലൂടെ തകർക്കാൻ പദ്ധതി, 19കാരൻ അറസ്റ്റിൽ

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം സ്‌ഫോടനത്തിലൂടെ തകർക്കാൻ ലക്ഷ്യമിട്ട ഭീകരൻ ഗുജറാത്ത് – ഹരിയാന പൊലീസ് പിടിയിൽ. ഉത്തര്‍പ്രദേശ് ഫാസിയാബാദ് സ്വദേശിയായ 19കാരന്‍ അബ്ദുള്‍ റഹ്മാനാണ് പിടിയിലായത്.

പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണ് ഗ്രനേഡ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടത്. അബ്ദുള്‍ റഹ്മാനെ ചാവേര്‍ ആക്കി സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി എന്ന് പോലീസ് പറയുന്നു.

ഓട്ടോ ഡ്രൈവറായ യുവാവ് ഇറച്ചിക്കടയും നടത്തിയിരുന്നു. സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഇയാള്‍ നിരവധി തവണ ക്ഷേത്രത്തിന് സമീപത്ത് നിരീക്ഷണം നടത്തുകയും വിവരങ്ങള്‍ ഐഎസ്‌ഐക്ക് കൈമാറിയിരുന്നതായും പൊലീസ് പറഞ്ഞു.

Exit mobile version