കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. 27 കാരൻ മരിച്ചു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചതിന് പിന്നാലെയാണ് വീണ്ടും മരണം.
മേപ്പാടി അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ ബാലനാണ് മരിച്ചത്.വനമേഖലയോട് ചേർന്നുള്ള തോട്ടമേഖലയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ഇന്ന് രാവിലെയാണ് സംഭവം. ഉരുള്‍പൊട്ടല്‍ ഉണ്ടായ ചൂരല്‍മലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് അട്ടമല. എസ്റ്റേറ്റ് മേഖലയായ പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ് എന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.