ആലപ്പാട്ടുകാരുടെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു; സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ചു

ചീഫ് സെക്രട്ടറി, വ്യവസായ സെക്രട്ടറി, ഐആര്‍ഇ പ്രതിനിധികള്‍ എന്നിവര്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കും

ആലപ്പാട്: ഐആര്‍ഇ എന്ന സ്ഥാപനം വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന റിലേ നിരാഹാര സമരം എഴുപത് ദിവസം പിന്നിട്ട് കഴിഞ്ഞു. ആലപ്പാട്ട്കാരുടെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. ആലപ്പാട്ടെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.

ചീഫ് സെക്രട്ടറി, വ്യവസായ സെക്രട്ടറി, ഐആര്‍ഇ പ്രതിനിധികള്‍ എന്നിവര്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കും. ആലപ്പാട്ടുകാരുടെ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. എന്നാല്‍ കരിമണല്‍ ഖനനം പൂര്‍ണ്ണമായി നിര്‍ത്തലാക്കിയാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറുള്ളുവെന്ന് സമരക്കാര്‍ വ്യക്തമാക്കി.

Exit mobile version