ട്വന്റി-20 ലോക കിരീടം ഇംഗ്ലണ്ടിന്; പാകിസ്താന് നിരാശ

മെല്‍ബണ്‍: ഓസീസ് മണ്ണില്‍ നിന്നും ഇംഗ്ലീഷ് പട ടി220 ലോകകിരീടവുമായി മടങ്ങുന്നു. ലോകകപ്പ് ഫൈനലില്‍ പാകിസ്താനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് വിജയികളായി. പാക്പട ഉയര്‍ത്തിയ 138 എന്ന വെല്ലുവിളി മറികടന്നാണ് ഇംഗ്ലീഷ് വിജയം.

ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി 20 ലോകകപ്പ് കിരീടമാണിത്. ഇതോടെ രണ്ടു തവണ കിരീടം നേടിയ വെസ്റ്റിന്‍ഡീസിന്റെ നേട്ടത്തിനൊപ്പമെത്താനും ഇംഗ്ലണ്ടിനായി.

പാകിസ്താന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം മെല്‍ബണിലെ മൈതാനിയില്‍ 19 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. 49 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 52 റണ്‍സോടെ പുറത്താകാതെ നിന്ന ബെന്‍ സ്റ്റോക്ക്സിന്റെ ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.

also read- പൈപ്പിനുള്ളില്‍ നിന്ന് പൂച്ചയുടെ കരച്ചില്‍: രക്ഷകനായി ആഷിഫ്

ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ (26), ഹാരി ബ്രൂക്ക്സ് (20) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. 2019 ഏകദിന ലോകകപ്പിനു പിന്നാലെയാണ് 2022ലെ ടി20 കിരീടവും ഇംഗ്ലണ്ടിന് സ്വന്തമായത്.

Exit mobile version