മുഖംമൂടി ധരിച്ചെത്തി പെറ്റ് ഷോപ്പില്‍ വന്‍ കവര്‍ച്ച; 6 നായകളെയും 5 പൂച്ചകളെയും കവര്‍ന്നു, സംഭവം തൃശ്ശൂരില്‍

ഒരു ലക്ഷം രൂപ വിലവരുന്ന നായകളെയും പൂച്ചകളെയുമാണ് കവര്‍ന്നത്.

തൃശൂര്‍: തൃശൂരിലെ പെരിങ്ങാവ് എസ്.എന്‍. പെറ്റ് ഷോപ്പില്‍ വന്‍ കവര്‍ച്ച. ഷോപ്പില്‍ ഉണ്ടായിരുന്ന മുന്തിയ ഇനത്തില്‍പെട്ട ആറ് വളര്‍ത്തു നായകളെയും വിദേശയിനത്തില്‍പെട്ട അഞ്ച് പൂച്ചകളെയും മുഖം മൂടി ധരിച്ചെത്തിയ കള്ളന്‍ കവര്‍ന്നു. ഒരു ലക്ഷം രൂപ വിലവരുന്ന നായകളെയും പൂച്ചകളെയുമാണ് കവര്‍ന്നത്.

കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുഖം മുറച്ചുകൊണ്ട് കടയില്‍ കയറിയ യുവാവിന്റെ ദൃശ്യങ്ങളാണുള്ളത്. കൂട് തുറന്നശേഷം നായ് കുഞ്ഞുങ്ങളെ എടുത്ത് ചെറിയ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പൂച്ചകളെയും പിടിച്ചുകൊണ്ടുപോയി.

സംഭവത്തില്‍ സ്ഥാപനം ഉടമ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version