അരിയും മലരും കുന്തിരിക്കവും മുദ്രാവാക്യം; കുട്ടിയെ കൈവിട്ട് എസ്ഡിപിഐ; സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല അതെന്ന് വിശദീകരണം

ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിപിഐ റാലിക്കിടെ പ്രായപൂർത്തിയാവാത്ത കുട്ടി നടത്തിയ പ്രകോപനപരമായ മുദ്രാവാക്യം വിളിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മുദ്രാവാക്യം വിളി സോഷ്യൽമീഡിയയിൽ അടക്കം വലിയ ചർച്ച ആയതോടെയാണ് പോലീസ് അന്വേഷണം. ആലപ്പുഴ നഗരത്തിൽ ജനമഹാ സമ്മേളനത്തിന്റെ ഭാഗമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ ബഹുജന റാലിയിലായിരുന്നു കുട്ടിയുടെ മുദ്രാവാക്യങ്ങൾ.

അതേസമയം, കുട്ടിയെ പ്രവൃത്തിയെ പോപ്പുലർ ഫ്രണ്ട് തള്ളിപ്പറഞ്ഞു. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് പോപ്പുലർ ഫ്രണ്ട് പറയുന്നത്. ജാഥയിൽ സംഘടനാ പ്രവർത്തകരും അല്ലാത്തവരും ആയ നിരവധി പേർ പങ്കെടുത്തിരുന്നെന്നും പോപ്പുലർ ഫ്രണ്ട് പറയുന്നു. സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും തിരുത്തൽ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി സിഎ റൗഫ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

also read- ദിലീപിനെ പ്രതി ചേർക്കാതിരിക്കാൻ പോലീസ് ഉന്നതന് നൽകിയത് 50 ലക്ഷം; വിരമിച്ചിട്ടും ചരട് വലിച്ച് എഡിജിപി ശ്രീജിത്തിനെ ചുമതലയിൽ നിന്നും മാറ്റിയതും ഈ ഗൂഢാലോചനയിൽ?

റാലിയിൽ ഒരാളുടെ തോളിലേറിയ പത്ത് വയസോളം പ്രായം തോന്നിക്കുന്ന കുട്ടിയാണ് വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലൻമാർ വരുന്നുണ്ടെന്നായിരുന്നു കുട്ടിയുടെ മുദ്രാവാക്യങ്ങൾ. മരണാനന്തര ചടങ്ങിൽ ഉപയോഗിക്കുന്ന വസ്തുക്കൾ ഉയർത്തിയുള്ള മുദ്രാവാക്യം കൊലവിളിയാണെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു.

Exit mobile version